ഹരിത കര്‍മ്മ സേന

തുവ്വൂർ ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് 35 അംഗങ്ങളുള്ള ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് . ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്നും കടകളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് തയ്യാറാക്കുക എന്നുള്ളതാണ് പ്രധാന കർത്തവ്യം