2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.
ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടം

September 29, 2026

“ഞാൻ എന്‍റെ  നാടിന്‍റെ കാവലാൾ”

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടം

കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ നിരയായ 'തൂഫാൻ തദ്ദേശം' പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. വേങ്ങരയിൽ വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം.

ചടങ്ങിന്‍റെ  ഭാഗമായി ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തുകയും, 'തൂഫാൻ വാരിയർ' ബാഡ്ജ് അണിയിക്കുകയും, ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഓപ്പറേഷൻ തൂഫാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു

Operation Toofan 2.0