2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.
കാഴ്ചപ്പാടും ദൌത്യവും

 
 

തുവ്വൂർ ഗ്രാമപഞ്ചായത്ത്

കാഴ്ചപ്പാടും ദൗത്യവും

ജനസൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിലൂടെ സമഗ്ര പുരോഗതിയിലേക്ക്.

നയം

“

സമ്പൂർണ ഗുണമേന്മ സംവിധാന തത്വത്തിൽ അധിഷ്‌ഠിതമായി, പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കി കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം കാഴ്‌ചവെച്ചും, സംതൃപ്തമായ സേവനന്തരീക്ഷം സൃഷ്‌ടിക്കുന്നതിലൂ ടെയും,മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, സേവനാവകാശികളുടെ പരിപൂർണ സംതൃപ്‌തിയും പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിയും ഉറപ്പു വരുത്തി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുക എന്നതാണ് തുവ്വൂർ ഗ്രാമപഞ്ചായത്തിന്റെ നയം

കാഴ്ചപ്പാടും ദൗത്യവും ഒറ്റനോട്ടത്തിൽ

🌅

കാഴ്ചപ്പാട്

സേവനാവകാശികളുടെ പരിപൂർണ സംതൃപ്തിയും പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയും ഉറപ്പുവരുത്തുന്ന ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുക.

🎯

ദൗത്യം

ഗുണമേന്മയുള്ള സേവനങ്ങൾ, കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം, മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജനങ്ങളുടെ വിശ്വാസം നേടുക.

അടിസ്ഥാന മൂല്യങ്ങൾ

⭐

ഗുണമേന്മ

സമ്പൂർണ ഗുണമേന്മ സംവിധാന തത്വത്തിൽ അധിഷ്ഠിതമായ സേവനങ്ങൾ.

🔎

സുതാര്യത

ഭരണ നടപടികളും തീരുമാനങ്ങളും ജനങ്ങൾക്ക് വ്യക്തമായി അറിയാൻ കഴിയുന്ന സംവിധാനം.

⚖️

അഴിമതി രഹിത ഭരണം

സത്യസന്ധതയും ഉത്തരവാദിത്തവും ഭരണത്തിന്റെ എല്ലാ തലങ്ങളിലും.

⚡

കാര്യക്ഷമത

സേവനങ്ങൾ വേഗത്തിലും കൃത്യതയോടെയും ജനങ്ങളിലേക്ക്.

🤝

ജനസൗഹൃദം

സേവനം തേടിയെത്തുന്ന ഓരോരുത്തരോടും മാന്യതയും പരിഗണനയും.

🌱

സമഗ്ര വികസനം

മാതൃകാപരമായ വികസന പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി.

ഞങ്ങളുടെ പ്രതിബദ്ധത

  • പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുക
  • കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം കാഴ്ചവയ്ക്കുക
  • സംതൃപ്തമായ സേവനാന്തരീക്ഷം സൃഷ്ടിക്കുക
  • മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക
  • സേവനാവകാശികളുടെ പരിപൂർണ സംതൃപ്തി ഉറപ്പുവരുത്തുക
  • പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുക

ഒരു ജനസൗഹൃദ പഞ്ചായത്ത് – നമ്മുടെ തുവ്വൂർ

ജനങ്ങളോടൊപ്പം, ജനങ്ങൾക്കുവേണ്ടി.